ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി വിവരങ്ങൾ ചോർത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ. തന്ത്രപ്രധാനമായ വ്യോമസേന വിവരങ്ങൾ ചോർത്തിയ എയർ ഫോഴ്സ് റിക്കാർഡ് ഓഫീസ് ഉദ്യോഗസ്ഥൻ ദേവേന്ദ്ര ശർമയാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
പാക്കിസ്ഥാൻ ഏജന്റിന് പ്രതിരോധ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയുംകുറിച്ചുള്ള രഹസ്യപരവും തന്ത്രപരവുമായ വിവരങ്ങൾ ചോർത്തി എന്നാരോപിച്ചാണ് അറസ്റ്റ്.
സൈനികർ, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകൾ ചാരവൃത്തിക്കായി പാക്കിസ്ഥാനിൽനിന്നെത്തിയ സ്ത്രീയുടെ ഹണി ട്രാപ്പിൽ പെട്ടാണ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.