മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഹാട്രിക്കടക്കം അഞ്ചു ഗോളുകൾ നേടിയതാണു റൊണാൾഡോയ്ക്കു നേട്ടമായത്.
സീസണിൽ ഇതു രണ്ടാം തവണയും മൊത്തത്തിൽ ആറാം തവണയാണു റൊണാൾഡോ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടുന്നത്.
അഗ്വേറോയും ഹാരി കെയ്നും മാത്രമാണ് ഇതിനേക്കാൾ കൂടുതൽ തവണ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടിയിട്ടുള്ളത്. ഇവർക്കൊപ്പമെത്താൻ പോർച്ചുഗീസ് താരത്തിന് ഒരുവട്ടംകൂടി ഈ നേട്ടം സ്വന്തമാക്കിയാൽ മതി.
റൊണാൾഡോ പ്ലെയർ ഓഫ് ദി മന്ത്
12:19 AM May 13, 2022 | Deepika.com