പൂന: ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ലക്നോ സൂപ്പർ ജയന്റ്സിനെ 62 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ നേട്ടം.
ഗുജറാത്ത് ഉയർത്തിയ 145 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ലക്നോ 13.5 ഓവറിൽ 82 റണ്‍സിന് പുത്തായി. 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ പ്രകടനമാണു ലക്നോയെ തകർത്തത്. സായ് കിഷോർ, യഷ് ദയാൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ക്വിന്റണ്‍ ഡികോക്ക് (11), ദീപക് ഹൂഡ (27), ആവേശ് ഖാൻ (12) എന്നിവർ മാത്രമാണ് ലക്നോ നിരയിൽ രണ്ടക്കം കണ്ടത്.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ്, അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന ശുഭ്മൻ ഗില്ലിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 144 എന്ന സ്കോറിലെത്തിയത്.
49 പന്തുകൾ നേരിട്ട ഗിൽ ഏഴു ഫോറുകൾ സഹിതം 63 റണ്‍സെടുത്തു. മാത്യു വെയ്ഡ് (ഏഴു പന്തിൽ 10), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 11), ഡേവിഡ് മില്ലർ (24 പന്തിൽ 26), രാഹുൽ തെവാത്തിയ (16 പന്തിൽ പുറത്താകാതെ 22) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഓപ്പണറായിങ്ങിയ സാഹ 11 പന്തിൽ അഞ്ച് റണ്‍സുമായി നിരാശപ്പെടുത്തി. ലക്നോവിനായി ആവേശ് ഖാൻ നാല് ഓവറിൽ 26 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
ടൈറ്റന്‍സ് പ്ലേഓഫില്‍
01:05 AM May 11, 2022 | Deepika.com