ഓസീസ് ഇന്ത്യയിലേക്ക്
01:05 AM May 11, 2022 | Deepika.com
മുംബൈ: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഈ വർഷമുണ്ടാകും. മൂന്നു ട്വന്റി 20 മത്സരങ്ങൾ ഉൾക്കൊള്ളുന്ന പരന്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ പരന്പര നടത്താനുള്ള സാധ്യതയാണു ബിസിസിഐ അന്വേഷിക്കുന്നത്. ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള തയാറെടുപ്പ് എന്ന നിലയിലാകും പരന്പര.