ഖത്തറിൽ അർജന്‍റീന പൊളിക്കും!

01:05 AM May 11, 2022 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ക​​​പ്പി​​​ല്‍ അ​​​ര്‍​ജ​​​ന്‍റീ​​​ന മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​മെ​​​ന്നും അ​​​തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​പ്പ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ര്‍​ജ​​​ന്‍റീ​​​നോ​​​സ് ജൂ​​​ണി​​​യേ​​​ഴ്‌​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹവി​​​യ​​​ര്‍ പെ​​​ഡ​​​ര്‍​സോ​​​ളി. തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്തി മു​​​ന്നേ​​​റാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​ടു പ​​​റ​​​ഞ്ഞു.

ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ക​​​പ്പി​​​ല്‍ അ​​​ര്‍​ജ​​​ന്‍റീ​​​ന പ​​​ര​​​മാ​​​വ​​​ധി ന​​​ന്നാ​​​യി ക​​​ളി​​​ക്കും. ക​​​പ്പ് നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ള്‍ ര​​​ഹ​​​സ്യ​​​മാ​​​ണ്. ​നൂ​​​റു ശ​​​ത​​​മാ​​​നം പ​​​രി​​​ശ്ര​​​മമു​​​ണ്ടാ​​​കും.​​​ പ​​​ന്ത് വ​​​ല​​​യ്ക്ക​​​ക​​​ത്തു ക​​​യ​​​റു​​​ന്ന​​​തും ക​​​യ​​​റാ​​​തി​​​രി​​​ക്കു​​​ന്ന​​​തും വി​​​ധി​​​യാ​​​ണ്. എ​​​ന്നാ​​​ലും നൂ​​​റു​​​ശ​​​ത​​​മാ​​​നം പ​​​രി​​​ശ്ര​​​മം ന​​​ട​​​ത്തും. കു​​​റ​​​ച്ചു കാ​​​ല​​​മാ​​​യി അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യ്ക്കു ലോ​​​ക കി​​​രീ​​​ടം ഇ​​​ല്ലെ​​​ന്ന​​​തു നേ​​​രാ​​​ണ്. അ​​​വി​​​ടെ ഫു​​​ട്‌​​​ബോ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ കു​​​റ​​​ച്ചു കാ​​​ലം ശ​​​രി​​​യ​​​ല്ലാ​​​യി​​​രു​​​ന്നു.

ക​​​ളി​​​ക്ക​​​ള​​​ത്തി​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നും പ്ലാ​​​നിം​​​ഗും അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. തെ​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്നു പാ​​​ഠം പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യെ​​​ല്ലാം ശ​​​രി​​​യാ​​​വും.​​​ ന​​​ല്ല ക​​​ളി​​​ക്കാ​​​ര്‍ എ​​​ന്നും അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യ്ക്ക് ഉ​​​ണ്ടാ​​​യി. ക​​​ളി ടീം ​​​വ​​​ര്‍​ക്കാ​​​ണ്.

ഒ​​​രാ​​​ള്‍​ക്ക് ഒ​​​റ്റ​​​യ്ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ല. അ​​​തി​​​നു ക​​​ഴി​​​ഞ്ഞ​​​തു മ​​​റ​​​ഡോ​​​ണ​​​യ്ക്കു മാ​​​ത്ര​​​മാ​​​ണ്. ആ​​​റു ലോ​​​ക​​​ക​​​പ്പ് നേ​​​ടി​​​യ ടീ​​​മാ​​​ണ് അ​​​ര്‍​ജ​​​ന്‍റീ​​​ന. ഇ​​​തി​​​ല്‍ അ​​​ഞ്ചു ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ക​​​പ്പെ​​​ടു​​​ത്ത ക്യാ​​​പ്റ്റ​​​ന്‍​മാ​​​ര്‍ അ​​​ര്‍​ജ​​​ന്‍റീ​​​നോ​​​സ് ജൂ​​​ണി​​​യേ​​​ഴ്‌​​​സി​​​ന്‍റെ സൃ​​​ഷ്ടി​​​ക​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.