മുംബൈ: മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു പുറത്ത്. ഇടതുകൈയുടെ പേശിക്കേറ്റ പരിക്കിനെത്തുടർന്നാണു യാദവിന്റെ പിന്മാറ്റം.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരേ നടന്ന മത്സരത്തിനിടെയാണു യാദവിനു പരിക്കേറ്റത്. ഈ സീസണിൽ എട്ടു മത്സരങ്ങളിൽനിന്ന് 43.29 റണ്‍ ശരാശരിയിൽ 303 റണ്‍സാണ് സൂര്യകുമാർ യാദവിന്റെ സന്പാദ്യം. മൂന്ന് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
സൂര്യകുമാർ യാദവ് പുറത്ത്
12:52 AM May 10, 2022 | Deepika.com