ന്യൂഡൽഹി: രാഹുൽ ഗാന്ധി വളരെ വലിയ മനുഷ്യനാണെന്നും താനൊരു സാധാരണക്കാരനാണെന്നും പ്രശാന്ത് കിഷോർ. "കോണ്‍ഗ്രസിനു തന്നെ ആവശ്യമില്ല. തന്നെക്കാൾ അറിവുള്ളവരും കഴിവും അനുഭവപരിചയവുമുള്ള ധാരാളം ആളുകൾ കോണ്‍ഗ്രസിലുണ്ടെന്നും പ്രമുഖ തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പറഞ്ഞു.
"രാഹുൽ ഗാന്ധിയോടു നിരാശയില്ല. അത്ര വലിയ മനുഷ്യനാണ് രാഹുൽ. ഒരു സാധാരണ കുടുംബത്തിൽനിന്നുള്ള ആളാണ് താൻ. രാഹുലിനെപ്പോലെ ഉന്നതനായ ഒരാളുമായി തനിക്കെന്ത് പ്രശ്നം? അദ്ദേഹവുമായി തനിക്ക് ഒരു പ്രശ്നവുമില്ല'- പ്രശാന്ത് കിഷോർ പറഞ്ഞു. രാഹുൽ വിളിച്ചു. സംസാരിച്ചു. രാഹുൽ വിളിച്ചില്ലെങ്കിൽ, തന്നോടു സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞാൽ, അദ്ദേഹവുമായി സംസാരിക്കാൻ തനിക്കു കഴിയില്ലായിരുന്നു. പരസ്പര വിശ്വാസം കുറവാണെന്നതു ശരിയല്ല. തുല്യർക്കിടയിലാണ് അതൊക്കെ. താൻ രാഹുലിനു തുല്യനല്ലെന്നും പ്രശാന്ത് പറഞ്ഞു.
സോണിയാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ രണ്ടാംഘട്ട ചർച്ചയിൽ പങ്കെടുക്കാൻ രാഹുൽ വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് പ്രശാന്ത് കിഷോർ പ്രതികരിച്ചില്ല. ചർച്ചകളിൽ അവ്യക്തതയുണ്ടായിരുന്നുവെന്നും ആദ്യ ദിവസം മുതൽ പ്രശാന്ത്, പാർട്ടിയിൽ ചേരില്ലെന്ന് അറിയാമായിരുന്നെന്നും രാഹുൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള ചർച്ചകൾ എന്നെന്നേക്കുമായി അവസാനിച്ചതാണോ അതോ താത്കാലികമായി നിർത്തുകയായിരുന്നോ എന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ ഒഴിവാകുകയും ചെയ്തു.