ന്യൂഡൽഹി: ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിലെ ഓരോ രാജ്യസഭാ സീറ്റിലേക്ക് മേയ് 30ന് ഉപതെരഞ്ഞെടുപ്പു നടക്കും. ജെഡി-യു അംഗ മഹേന്ദ്രപ്രസാദിന്റെ നിര്യാണത്തെത്തുടർന്നാണ് ബിഹാറിൽ സീറ്റ് ഒഴിവുണ്ടായത്. ടിആർഎസ് അംഹം ബൻഡ പ്രകാശം രാജിവച്ചതിനെത്തുടർന്നാണു തെലുങ്കാനയിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.