മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ജർമനിയുടെ അലക്സാണ്ടർ സ്വരേവും ക്വാർട്ടറിൽ. ബ്രിട്ടീഷ് താരം ആൻഡി മുറെ ആയിരുന്നു പ്രീ ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി. എന്നാൽ, അനാരോഗ്യത്തെ തുടർന്ന് മുറെ പിന്മാറി. അതോടെ ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. ജോക്കോവിച്ചും മുറെയും തമ്മിലുള്ള 37-ാം നേർക്കുനേർ പോരാട്ടം അതോടെ നടന്നില്ല. 2017 ജനുവരിയിൽ ആണ് ഇരുവരും അവസാനമായി മുഖാമുഖം ഇറങ്ങിയത്.
സ്വരേവും വാക്കോവറിലൂടെയാണ് ക്വാർട്ടറിൽ എത്തിയത്. ഇറ്റലിയുടെ ലോറെൻസൊ മുസെറ്റിക്കെതിരേ 6-3, 1-0ന് സ്വരേവ് മുന്നിൽ നിൽക്കുകയായിരുന്നു.
ജോക്കോ, സ്വരേവ് ക്വാർട്ടറിൽ
01:34 AM May 06, 2022 | Deepika.com