പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ഈ വർഷത്തെ സിംഗിൾസ് ജേതാക്കളുടെ സമ്മാനത്തുകയിൽ വൻ വർധന. 17.69 കോടി രൂപ (2.32 മില്യൻ ഡോളർ) വീതം സിംഗിൾസ് ജേതാക്കൾക്കു നൽകുമെന്നു സംഘാടകർ അറിയിച്ചു. കോവിഡ്-19 ബാധിച്ച കഴിഞ്ഞ രണ്ടു വർഷം സമ്മാനത്തുകയിൽ വൻ കുറവാണുണ്ടായത്. 2019ൽ റഫേൽ നദാലും ആഷ്ലി ബാർട്ടിയും ജേതാക്കളായപ്പോൾ 17.54 കോടി രൂപ (2.3 മില്യൻ ഡോളർ) വീതമാണു ലഭിച്ചത്.
മേയ് 22 മുതൽ ജൂണ്‍ അഞ്ച് വരെയാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാന്പ്യൻഷിപ്പ്. 43.6 മില്യൻ യൂറോയാണ് (350 കോടി രൂപ) ഈ വർഷത്തെ ആകെ സമ്മാനത്തുക. 2019നേക്കാൾ 6.8 ശതമാനം കൂടുതലാണ് ഇത്തവണത്തെ തുക. പ്രധാന മത്സരങ്ങളിലെ പുരുഷ, സിംഗിൾസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ സമ്മാനത്തുക 2019നേക്കാൾ 1.43 ശതമാനം ഉയർത്തിയിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണ്‍: സമ്മാനത്തുക കൂട്ടി
02:05 AM May 05, 2022 | Deepika.com