മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദിൽ അരങ്ങേറും. ഈ മാസം 29നാണ് 15-ാം സീസണ് ഐപിഎൽ ഫൈനൽ. അതേസമയം, വനിതാ ട്വന്റി-20 ചലഞ്ച് പോരാട്ടം പൂനയിൽ നടക്കും. മേയ് 23 മുതൽ 28 വരെയാണു വനിതാ ട്വന്റി-20 ക്രിക്കറ്റ് ചലഞ്ച്.
ഐപിഎൽ നോക്കൗട്ട് പോരാട്ടമായ ക്വാളിഫയർ ഒന്ന് പോരാട്ടം മേയ് 24നും എലിമിനേറ്റർ പോരാട്ടം 25നും കോൽക്കത്തയിൽ നടക്കും. ക്വാളിഫയർ രണ്ട് മേയ് 27ന് അഹമ്മദാബാദിലാണ്.
ഐപിഎൽ ഫൈനൽ അഹമ്മദാബാദിൽ
02:05 AM May 05, 2022 | Deepika.com