ബ്രസൽസ്: റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി നിർത്താൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ. അസംസ്കൃത എണ്ണയുടെ ഇറക്കുമതി ആറു മാസത്തിനകവും ശുദ്ധീകരിച്ച ഉത്പന്നങ്ങളുടെ ഇറക്കുമതി വർഷാവസാനത്തോടെയും നിർത്തുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയൻ അറിയിച്ചു.
യുക്രെയ്നെ ആക്രമിക്കുന്ന റഷ്യക്കുമേൽ സമ്മർദം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾക്കു യൂറോപ്യൻ യൂണിയന്റെ അന്തിമാനുമതി വൈകാതെ ഉണ്ടാകും. റഷ്യക്കെതിരേ ഉപരോധം ചുമത്തുന്നതു മൂലം യൂണിയനുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നു ഫോൺ ദെർ ലെയൻ പറഞ്ഞു.
റഷ്യൻ എണ്ണ ഉപേക്ഷിക്കുന്നതിൽ സ്ലൊവാക്യ, ഹംഗറി രാജ്യങ്ങൾക്ക് ഒരു വർഷത്തെ അധികസമയം അനുവദിച്ചിട്ടുണ്ട്.
യൂറോപ്പിന് ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും നല്കുന്നത് റഷ്യയാണ്. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇറക്കുമതിയിൽ എണ്ണയുടെ 25ഉം വാതകത്തിന്റെ 40ഉം ശതമാനം റഷ്യയിൽനിന്നാണ്. വാതക ഇറക്കുമതി വർഷാവസാനത്തോടെ മൂന്നിൽ രണ്ടു കുറയ്ക്കാൻ നേരത്തേ യൂണിയൻ തീരുമാനിച്ചിരുന്നു.
യുക്രെയ്നിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത റഷ്യൻ സൈനികർ അടക്കമുള്ളവർക്കെതിരേ പുതിയ ഉപരോധങ്ങളുണ്ടാകുമെന്നും ഉർസുല ഫോൺ ദെർ ലെയൻ അറിയിച്ചു. കൂടുതൽ റഷ്യൻ മാധ്യമസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും എതിരേ ഉപരോധം ചുമത്തും. യുദ്ധത്തിൽ തകർന്ന യുക്രെയ്ന്റെ സാന്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാക്കേജ് പ്രഖ്യാപിക്കും.
യുക്രെയ്ന്റെ അയൽരാജ്യമായ മോൾഡോവയ്ക്ക് സൈനിക സഹായം വർധിപ്പിക്കാനും തീരുമാനിച്ചുവെന്ന് ഫോൺ ദെർ ലെയൻ പറഞ്ഞു. മോൾഡോവയുടെ യുക്രെയ്നോടു ചേർന്ന ട്രാൻസ്നിസ്ട്രിയാ ഭാഗം റഷ്യാ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.