ലണ്ടൻ: ബ്രിട്ടനിൽ മേയ് അഞ്ചിന് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വീണ്ടും മലയാളികൾ.
കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ ഡിവിഷനിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായി, മുൻപ് 2018 ൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് സ്വദേശി ബൈജു വർക്കി തിട്ടാല, ലണ്ടനിലെ ബാർക്കിങ് ആൻഡ് ഡഗനാം കൗൺസിലിലെ വെയിൽബോൺ വാർഡിൽ കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി പെരുമ്പാവൂർ സ്വദേശി സുഭാഷ് നായർ, ഹണ്ടിങ് ടൺ ഷെയർ ഡിസ്ട്രിക്ട് കൗൺസിലിലെ ഹണ്ടിങ്ങ്ടൺ നോർത്ത് വാർഡിൽനിന്നും കൺസേർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി അങ്കമാലി സ്വദേശിയായ ലീഡോ ജോർജ് എന്നിവരാണു മത്സരിക്കുന്നത്. കേംബ്രിജിൽ മത്സരിക്കുന്ന ബൈജു വർക്കി തിട്ടാല പ്രാക്ടീസിംഗ് സോളിസിറ്റർ ആണ്. നിയമത്തിൽ ഉന്നത വിദ്യാഭ്യാസം നേടി ക്രിമിനൽ ഡിഫൻസ് കോർട്ട് ഡ്യൂട്ടി സോളിസിറ്റർ ആയി പ്രവർത്തിക്കുന്ന ബൈജു ബ്രിട്ടനിലെത്തിയ കാലം മുതൽ പൊതുരംഗത്തും രാഷ്ട്രീയത്തിലും സജീവമാണ്.
എൻഎച്ച്എസ് ജീവനക്കാരിയായ ആൻസിയാണ് ഭാര്യ ഡഗനാമിൽ മത്സരിക്കുന്ന സുഭാഷ് നായർ ഐ ടി പ്രഫഷണലാണ്. യുകെയിൽ എത്തിയ കാലം മുതൽ വിവിധ മലയാളി സംഘടനകളുടെ തലപ്പത്തുണ്ട്. ലണ്ടൻ മലയാളീ ഹിന്ദു സമാജം, നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജ് ഉൾപ്പടെയുള്ള വിവിധ സംഘടനകളുടെ സംഘാടകനുമാണ്. എൻഎച്ച് എസിൽ നഴ്സായ സുജയാണു ഭാര്യ. ഹണ്ടിംഗ്ടണിൽ മത്സരിക്കുന്ന ലീഡോ മുൻപ് ഇതേ വാർഡിൽനിന്നുതന്നെ കൗൺസിലറായി വിജയിച്ചിട്ടുണ്ട്. സ്വന്തമായി നഴ്സിംഗ് ഏജൻസി നടത്തുന്ന ലീഡോയുടെ ഭാര്യ റാണി എൻഎച്ച്എസിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.