മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റ് ജയം. ശിഖർ ധവാന്റെ (53 പന്തിൽ 62 നോട്ടൗട്ട്) ഇന്നിംഗ്സ് ആണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. ഭനുക രാജപക്സ 40 റൺസ് നേടി. ലിവിംഗ്സ്റ്റൺ 10 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. ഐപിഎല്ലിൽ കന്നിക്കാരായെത്തിയ ഗുജറാത്തിന്റെ രണ്ടാമത്തെ തോൽവിയാണിത്.
സ്കോർ: ഗുജറാത്ത് 20 ഓവറിൽ 143/8. പഞ്ചാബ് 16 ഓവറിൽ 145/2.
50 പന്തിൽ 65 റണ്‍സുമായി പുറത്താകാതെ നിന്ന സായ് സുധർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. പഞ്ചബിനായി കഗിസൊ റബാദ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ധവാനിസം... ഗുജറാത്ത് ടൈറ്റൻസിനെതിരേ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റ് ജയം
02:05 AM May 04, 2022 | Deepika.com