കോൽക്കത്ത: ഐ ലീഗ് ഫുട്ബോൾ 2021-22 കിരീടം ഗോകുലം കേരള എഫ്സി സ്വന്തമാക്കുമെന്ന് ഏകദേശം ഉറപ്പായി. ഇന്നലെ നെറോകയെ മറുപടിയില്ലാത്ത നാല് ഗോളിന് ഗോകുലം കീഴടക്കി.
ഇതോടെ കിരീടത്തിലേക്ക് മൂന്ന് പോയിന്റിന്റെ അകലം മാത്രമാണ് ഗോകുലത്തിന് ഇനിയുള്ളത്. തഹിർ സമാൻ (19’, 48’), ജോർദാൻ ഫ്ളെച്ചർ (52’), വി.എസ്. ശ്രീക്കുട്ടൻ (90+3’) എന്നിവർ ഗോകുലത്തിനായി ഗോൾ നേടി. ഐ ലീഗിൽ തുടർച്ചയായ 20-ാം മത്സരത്തിലാണ് ഗോകുലം തോൽവി അറിയാതെ കളം വിടുന്നത്.
ഗോകുലം കിരീടത്തിലേക്ക്
02:05 AM May 04, 2022 | Deepika.com