ലിവിവ്: യുക്രെയ്ൻ സൈന്യം അതിർത്തിയിലെ റഷ്യയുടെ എണ്ണ ഡിപ്പോകൾ തകർത്തതിന്റെ ഉപഗ്രഹ ദൃശ്യം പുറത്തുവന്നു. റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ബ്രിയാൻസ്കിലെ രണ്ട് ഇടങ്ങളിലെ എണ്ണ സംഭരണകേന്ദ്രങ്ങൾക്കാണു കഴിഞ്ഞ തിങ്കളാഴ്ച റോക്കറ്റ് ആക്രമത്തിൽ യുക്രെയ്ൻ സൈന്യം നാശം വരുത്തിയത്.