ന്യൂഡൽഹി: നീറ്റ് യുജി കൗണ്‍സിലിംഗിന്റെ ആദ്യ ഘട്ടത്തിനായുള്ള സമയക്രമം മാറ്റിയതായി മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റി (എംസിസി) അറിയിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് നീറ്റ് യുജി കൗണ്‍സിലിംഗിന്റെ ആദ്യ ഘട്ടത്തിനായി നാളെ ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം.
നീറ്റ് യുജി 2021 അടിസ്ഥാനമാക്കി മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റി നടത്തുന്ന യുജി അലോട്ട്മെന്റിന്റെ ആദ്യ റൗണ്ടിലെ പ്രൊവിഷണൽ ഫലം www.mcc.nic.in എന്ന വെബ്സൈറ്റിൽ ഇന്നലെ പ്രസിദ്ധപെടുത്തിയെങ്കിലും പിന്നീട് പിൻവലിച്ചു. അന്തിമ അലോട്ട്മെന്റ് ഫലം വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. പ്രൊവിഷണൽ ഫലത്തിൽ അപാകതയുണ്ടെങ്കിൽ എംസിസിയെ mccresultquery@gmail.com എന്ന മെയിൽ ഐഡിയിൽ 28ന് രാവിലെ പത്തു മണിക്കുള്ളിൽ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ മുന്‍പാകെ വന്ന റിട്ട് ഹർജിയുടെ അടിസ്ഥാനത്തിലാണ് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് എംസിസി പിൻവലിച്ചത്.
അലോട്ട്മെന്റ് ഫലം ഫെബ്രുവരി രണ്ടിനു പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴു വരെ അഖിലേന്ത്യതലത്തിൽ ജോയിൻ ചെയ്യാൻ സാധിക്കും. ഒന്നാം ഘട്ട യുജി കൗണ്‍സിലിംഗിനായുള്ള രജിസ്ട്രേഷൻ, പേയ്മെന്റ് സംവിധാനം, ഓപ്ഷൻ പുതുക്കൽ എന്നിവയ്ക്ക് ജനുവരി 30 വരെ സമയമുണ്ട്. ഓപ്ഷനുകൾ ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം ജനുവരി 30 വൈകുന്നേരം നാലു മണി മുതൽ രാത്രി 11:55 വരെ ഉണ്ടാകും. എന്നാൽ ഓപ്ഷനുകൾ പുതുക്കാൻ ആഗ്രഹിക്കാത്തവരുടെ പഴയ ഓപ്ഷനുകൾ അനുസരിച്ച് സീറ്റുകൾ അലോട്ട് ചെയ്യുന്നതാണ്. ഓപ്ഷനുകൾ പുതുക്കാൻ ആഗ്രഹിക്കുന്നവർ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്ത് പഴയ ഓപ്ഷനുകൾ അണ്‍ലോക്ക് ചെയ്യുകയും പുതിയ ഓപ്ഷനുകൾ സമർപ്പിക്കുകയും വേണം. ജനുവരി 31ന് പുതുക്കിയ ഓപ്ഷനുകൾ അനുസരിച്ചുള്ള സീറ്റുകൾ അലോട്ട് ചെയ്ത് ഫെബ്രുവരി ഒന്നിന് റിസൾട്ട് പ്രഖ്യാപിക്കും
കോഴ്സുകളുടെയും കോളജിന്റെയും ചോയ്സുകൾ നൽകിയിട്ടുള്ളവർക്ക് ചോയ്സുകൾ ലോക്ക് ചെയ്ത് വയ്ക്കാം. ഒരിക്കൽ ചോയ്സ് ലോക്ക് ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ല.
ചോയ്സുകൾ ലോക്ക് ചെയ്തതിന് ശേഷം നന്നായി മനസിലാക്കുക. ചോയ്സുകൾ നൽകാനായി ആദ്യം എംസിസി യുടെ ഒൗദ്യോഗിക വെബ്സൈറ്റായ mcc.nic.in mcc.nic.in സന്ദർശിച്ച് UG medical counselling ടാബിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയതായി തുറക്കുന്ന വെബ്പേജിൽ നിന്നും ഓണ്‍ലൈൻ രജിസ്ട്രേഷനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നീറ്റ് റോൾ നന്പർ, പാസ്വേർഡ് എന്നിവ നൽകി സൈൻ ഇൻ ചെയ്യാം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനും ഓപ്ഷനുണ്ട്്. നീറ്റ് യുജി ചോയ്സ് ഓപ്ഷനുകൾ സ്ക്രീനിൽ കാണാൻ കഴിയും. പ്രിഫറൻസുകൾ പൂരിപ്പിച്ച് ചോയ്സുകൾ കണ്‍ഫേം ചെയ്താൽ ലോക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.