വത്തിക്കാൻ സിറ്റി: കോവിഡ്-19 വാക്സിനുകൾക്കെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. വ്യാജവാർത്തകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി കത്തോലിക്ക മാധ്യമപ്രവർത്തകർ രൂപീകരിച്ച മാധ്യമശ്യംഖലയുമായി സംവദിക്കവേയാണ് ഫ്രാൻസിസ് മാർപാപ്പ കോവിഡ് വാക്സിനെതിരേയുള്ള വ്യാജവാർത്തകളെക്കുറിച്ച് പ്രതികരിച്ചത്.