കലാമ (ചിലി): കോവിഡ്-19 ബാധിച്ചശേഷം ആരോഗ്യം വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന സൂപ്പർ താരം ലയണൽ മെസിയെ ഒഴിവാക്കി ചിലിക്ക് എതിരായ എവേ പോരാട്ടത്തിനിറങ്ങിയ അർജന്റീനയ്ക്ക് 2-1ന്റെ ജയം. മുഖ്യപരിശീലകൻ ലിയോണൽ സ്കലോണിയും കോവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്നു.
എയ്ഞ്ചൽ ഡി മരിയ (9’), ലൗതാരൊ മാർട്ടിനെസ് (34’) എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്. ബെൻ ഡിയസ് (20’) ചിലിക്കായി ഗോൾ നേടി. തുടർച്ചയായ 28-ാം മത്സരത്തിലാണ് അർജന്റീന തോൽവി അറിയാതെ കളം വിടുന്നത്.
മറ്റൊരു മത്സരത്തിൽ ലൂയിസ് സുവാരസിന്റെ (50’) ഗോളിൽ ഉറുഗ്വെ 1 - 0ന് പരാഗ്വെയെ തോൽപ്പിച്ചു. ബ്രസീലും അർജന്റീനയും 2022 ഖത്തർ ലോകകപ്പിന് യോഗ്യത സ്വന്തമാക്കിയതാണ്. 14 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. 32 പോയിന്റുമായി അർജന്റീന രണ്ടാമതുണ്ട്. ഇക്വഡോർ (24), ഉറുഗ്വെ (19) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
മെസി ഇല്ലാതെ അർജന്റൈൻ ജയം
12:01 AM Jan 29, 2022 | Deepika.com