മുഴുക്കരുത്തിൽ കൗമാര ഇന്ത്യ
12:01 AM Jan 29, 2022 | Deepika.com
ആന്റിഗ്വ: ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ കൗമാര സംഘം മുഴുക്കരുത്തിൽ ഇന്ന് ബംഗ്ലാദേശിനെതിരായ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിനിടെ കോവിഡ്-19 രോഗം ബാധിച്ച് ക്വാറന്റൈനിലായ ക്യാപ്റ്റൻ യഷ് ദുൾ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് തുടങ്ങിയ ആറ് കളിക്കാരും തിരിച്ചെത്തി.