ലക്നോ: യുപിയിലെ 56 സ്ഥാനാർഥികളെക്കൂടി ഇന്നലെ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ചു. എസ്പിയുടെ മൂന്നാമത്തെ സ്ഥാനാർഥിപ്പട്ടികയാണിത്. ഇതോടെ 403 അംഗ സഭയിൽ എസ്പി 254 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് രാം ഗോവിന്ദ് ചൗധരിയാണ് ഇന്നലെ പ്രഖ്യാപിച്ച പട്ടികയിലെ പ്രമുഖൻ.