ന്യൂഡൽഹി: എംബിബിഎസ്, ബിഡിഎസ് അഖിലേന്ത്യ പ്രവേശനപരീക്ഷയുടെ പ്രൊവിഷനൽ ലിസ്റ്റ് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് എന്തെങ്കിലും അപാകതയുണ്ടെങ്കിൽ എംസിസിക്ക് പരാതി നല്കാവുന്നതാണ്. അന്തിമലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കുമെന്നും എംസിസി അറിയിച്ചു.