വാർധ: മഹാരാഷ്ട്രയിൽ കാറപകടത്തിൽ ഏഴ് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ബിജെപി എംഎൽഎ വിജയ് രഹാംഗ്ഡലെയുടെ മകനും മരിച്ചവരിൽ ഉൾപ്പെടുന്നു. വാർധ ജില്ലയിലെ സെൽസുര ഗ്രാമത്തിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ പാലത്തിൽനിന്നു താഴേക്കു പതിക്കുകയായിരുന്നു. ഏഴു വിദ്യാർഥികളു സംഭവസ്ഥലത്തുതന്നെ മരിച്ചു.