റോം: മരിയോ ബലോട്ടെലിയെ ഇറ്റാലിയൻ ഫുട്ബോൾ ടീമിലേക്കു തിരിച്ചുവിളിച്ച് പരിശീലകൻ റോബർട്ടോ മാൻസിനി. 2018നുശേഷം ആദ്യമായാണ് ബലോട്ടെലിക്കു ദേശീയ ടീമിലേക്കു ക്ഷണം ലഭിക്കുന്നത്. ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരങ്ങൾക്കു മുന്നോടിയായി നടക്കുന്ന പ്രത്യേക പരിശീല ക്യാംപിലേക്കാണു വിളിച്ചിരിക്കുന്നത്. 35 പേരുടെ ടീമിനെയാണു മാൻസിനിയുടെ പ്രത്യേക ക്യാംപിലുള്ളത്. മാർച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നിലവിൽ തുർക്കി ക്ലബ് അദാന ഡെമിർസ്പോറിനായാണ് താരം കളിക്കുന്നത്.
ഇറ്റലിക്കായി 36 മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ള ബലോട്ടെലി 2018 സെപ്റ്റംബർ മുതൽ ദേശീയ ടീമിനായി കളിച്ചിട്ടില്ല.
മരിയോ ബലോട്ടെലിയെ തിരിച്ചുവിളിച്ച് മാൻസിനി
12:54 AM Jan 26, 2022 | Deepika.com