സാനിയ സഖ്യം പുറത്ത്
12:54 AM Jan 26, 2022 | Deepika.com
ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടർ ഫൈനലിൽ തോറ്റു. ഓസ്ട്രേലിയയുടെ ജേസണ്‍ കുബ്ലർ-ജാമി ഫൗർലിസ് സഖ്യമാണു സാനിയ-രാജീവ് സഖ്യത്തെ പരാജയപ്പെടുത്തിയത്. 6-4, 7-6 (7-5)നാണ് തോൽവി. ഓസ്ട്രേലിൻ ഓപ്പണിൽ സാനിയയുടെ അവസാന മത്സരമായിരുന്നു. ഈ വർഷം അവസാനത്തോടെ ടെന്നീസിൽനിന്നു വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.