ഷഫാലി വർമ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
12:54 AM Jan 26, 2022 | Deepika.com
ദുബായി: ഐസിസി വനിത ട്വന്റി 20 ബാറ്റർമാരുടെ പട്ടികയിൽ ഷഫാലി വർമ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഷഫാലി ഒന്നാമതെത്തിയപ്പോൾ സ്മൃതി മന്ദാന നാലാം സ്ഥാനത്തേക്ക് ഇറങ്ങി. ഓസ്ട്രേലിയൻ താരങ്ങളായ ബേത് മൂണിയും മെഗ് ലാന്നിംഗുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.