മലപ്പുറം: മലപ്പുറത്തും മഞ്ചേരിയിലുമായി ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പ് മാറ്റിവച്ചു. ഏപ്രിൽ മൂന്നാംവാരം ആരംഭിച്ച് മേയ് ആദ്യവാരം സമാപിക്കുന്ന രീതിയിൽ ടൂർണമെന്റ് നടത്താനാണ് ആലോചന. രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ചാന്പ്യൻഷിപ്പ് മാറ്റിവയ്ക്കുന്നതെന്ന് സംഘടക സമിതി അറിയിച്ചു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ എത്തവെയാണ് ചാന്പ്യൻഷിപ്പ് മാറ്റിയത്. കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കേരള സർക്കാരുമായി കൂടിയാലോചിച്ചാണ് ചാന്പ്യൻഷിപ്പ് മാറ്റിവയ്ക്കുന്ന തിരുമാനം അറിയിച്ചത്.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തിയതി പ്രഖ്യാപിക്കും. ടൂർണമെന്റ് മാറ്റിവച്ചെങ്കിലും ഇരു ഗ്രൗണ്ടുകളിലെ പുല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവൃത്തികളും യഥാസമയം പൂർത്തിയാക്കും.
സന്തോഷ് ട്രോഫി ഏപ്രിലിൽ
12:54 AM Jan 26, 2022 | Deepika.com