ന്യൂഡൽഹി: ആം ആദ്മി സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ അഭ്യർഥിച്ച് കേജരിവാൾ. സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടുന്ന ദൃശ്യങ്ങൾ നിർമിക്കുന്ന 50 പേർക്ക് തെരഞ്ഞെടുപ്പിനു ശേഷം അരവിന്ദ് കേജരിവാളിനൊപ്പം അത്താഴം കഴിക്കുന്നതിന് അവസരം ലഭിക്കും. ’കേജരിവാളിന് ഒരു അവസരം’ എന്ന ഡിജിറ്റൽ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ആം ആദ്മി പാർട്ടിയുടെ പുതിയ പദ്ധതി.