വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ ഹൈരദാബാദ് എഫ്സിക്ക് വന്പൻ ജയം. തിലക് മൈതാനത്ത് അരങ്ങേറിയ മത്സരത്തിൽ ഹൈദരാബാദ് 4-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. സെൽഫ് ഗോളിലൂടെ 21-ാം മിനിറ്റിൽ ലീഡ് ലഭിച്ച ഹൈദരാബാദിനായി ബർത്തലോമ്യു ഒഗ്ബെച്ചെ (44', 74') രണ്ട് തവണ വല ചലിപ്പിച്ചു. അങ്കിത് യാദവിന്റെ (45+1') വകയായിരുന്നു ഹൈദരാബാദിന്റെ മറ്റൊരു ഗോൾ. 85-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനു ലഭിച്ച പെനൽറ്റി ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തട്ടിയകറ്റി.
ഇരട്ട ഗോളോടെ ഹൈദരാബാദിന്റെ ടോപ് സ്കോറർ എന്ന നേട്ടവും ഒഗ്ബെച്ചെ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ ടോപ് സ്കോററും ഒഗ്ബെച്ചെയാണ്.
നാലടിച്ച് ഹൈദരാബാദ്
02:07 AM Jan 25, 2022 | Deepika.com