ന്യൂഡൽഹി: 125-ാമത് ജന്മദിനത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് നേതാക്കളുടെ ആദരം. രാജ്യത്തിനു വേണ്ടിയുള്ള നേതാജിയുടെ സംഭാവനകളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നുവെന്നും നേതാജിയുടെ 125-ാമത് ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മുൻപിൽ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റ് പരിസരത്ത് നേതാജിയുടെ പൂർണകായ പ്രതിമയുടെ ത്രിമാന ഹോളോഗ്രാം രൂപവും പ്രധാനമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിക്കു പിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും നേതാജിയെ അനുസ്മരിച്ചു.
അസാധാരണമായ രാജ്യ സ്നേഹവും മനോധൈര്യവും കൊണ്ട് വിദേശികളുടെ ഭരണത്തിനെതിരേ രാജ്യത്തെ യുവാക്കളെ ഉത്തേജിപ്പിച്ച നേതാവാണ് നേതാജിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. നേതാജിയുടെ ജന്മദിനം ദേശ് നായക് ദിവസ് എന്ന പേരിൽ ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്ര ബോസ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമാര സേനാനികളുടെ രൂപങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമയി പ്രദർശിപ്പിക്കും.