മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മൂന്നാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടറിൽ പുറത്ത്. കാനഡയുടെ ഡെന്നിസ് ഷാപൊവലോവാണ് മൂന്നാം സീഡായ സ്വരേവിനെ അട്ടിമറിച്ചത്. സ്കോർ: 6-3, 7-6 (7-5), 6-3). അതേസമയം, സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാറിനൊയെ 7-6 (16-14), 6-2, 6-2ന് കീഴടക്കിയായിരുന്നു നദാലിന്റെ ക്വാർട്ടർ പ്രവേശനം. പുരുഷ സിംഗിൾസിൽ ഇറ്റലിയുടെ മാറ്റൊ ബെറേറ്റിനി, ഫ്രാൻസിന്റെ ഗായേൽ മോൻഫിൽസ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു.
ബാർട്ടി മുന്നോട്ട്
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി ക്വാർട്ടറിൽ. അതേസമയം, അഞ്ചാം സീഡായ ഗ്രീക്ക്താരം മരിയ സക്കരി, എട്ടാം സീഡായ സ്പാനിഷ് താരം പൗല ബഡോസ എന്നിവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ബഡോസയെ അമേരിക്കയുടെ മാഡിസണ്‍ കീസാണ് കീഴടക്കിയത്.
മുൻ ലോക ഒന്നാം നന്പറായ ബെലാറുസിന്റെ വിക്ടോറിയ അസരെങ്കയെ നാലാം സീഡായ ചെക് താരം ബർബോറ ക്രെജിക്കോവ 6-2, 6-2നു കീഴടക്കി ക്വാർട്ടറിൽ ഇടം പിടിച്ചു.
സ്വരേവ് ഔട്ട്; നദാൽ ക്വാർട്ടറിൽ
01:14 AM Jan 24, 2022 | Deepika.com