സതാംപ്ടണ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ 3-1ന് തോൽപ്പിച്ചു. വിർജിൽ വാൻ ഡിക്, അലക്സ് ഓക്സ്ലെഡ് ചേംബർലെയൻ, ഫാബിഞ്ഞോ എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്.
അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തുടർച്ച അവസാനിച്ചു. കഴിഞ്ഞ 12 മത്സരങ്ങളിൽ വിജയക്കുതിപ്പ് നടത്തിയ സിറ്റിയെ എവേ മത്സരത്തിൽ സതാംപ്ടണ് 1-1ന് സമനിലയിൽ തളച്ചു. പിന്നിൽനിന്നശേഷമാണ് സിറ്റി സമനില നേടിയ രക്ഷപ്പെട്ടത്. ഏഴാം മിനിറ്റിൽ കൈൽ വാക്കർ പീറ്റേഴ്സിന്റെ ഗോളിൽ ആതിഥേയർ മുന്നിലെത്തി.65-ാം മിനിറ്റിൽ അയ്മെറിക് ലാപൊർട്ടെ സിറ്റിക്ക് സമനില നൽകി. മറ്റൊരു മത്സരത്തിൽ ആഴ്സണൽ ബേൺലിയുമായി ഗോൽ രഹിത സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയാണ് (57) ലീഗിന്റെ തലപ്പത്ത്. ലിവർപൂൾ (48) രണ്ടാമതുണ്ട്.
ലിവർ ജയിച്ചു, സിറ്റി കുടുങ്ങി
01:14 AM Jan 24, 2022 | Deepika.com