ലക്നോ: സയീദ് മോദി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസ് കിരീടം പി.വി. സിന്ധുവിന്. ഫൈനലിൽ ഇന്ത്യയുടെതന്നെ മാളവിക ബൻസൂദിനെ സിന്ധു തോൽപ്പിച്ചു. 35 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-13, 21-16നായിരുന്നു സിന്ധുവിന്റെ ജയം.
വനിതാ ഡബിൾസിൽ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദ് - ട്രീസ ജോളി കൂട്ടുകെട്ട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫൈനലിൽ മലേഷ്യയുടെ അന്ന ചിംഗ് - മെയ് സിംഗ് സഖ്യത്തോട് 21-12, 21-13ന് ഇന്ത്യൻ കൂട്ടുകെട്ട് പരാജയപ്പെട്ടു.
സിന്ധുവിനു കിരീടം
01:14 AM Jan 24, 2022 | Deepika.com