ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ആശിഷ് കുമാർ എന്നയാളാണു ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷാ വിഷയത്തിൽ കര-വ്യോമ സേനാ വിഭാഗങ്ങൾ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (എസ്പിജി) മേൽനോട്ടത്തിൽ പ്രവർത്തിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഇന്നു ഹർജി പരിഗണിക്കും.
പഞ്ചാബിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു ഹർജി. രണ്ടു പ്രധാനമന്ത്രിമാരുടെ വധത്തിനു രാജ്യം സാക്ഷിയായെന്നും പ്രധാനമന്ത്രിക്കുണ്ടാകുന്ന സുരക്ഷാ വീഴ്ചകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.