ഇംഫാൽ: അനധികൃതമായി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 22 മ്യാൻമർ പൗരൻമാർ മണിപ്പുർ അതിർത്തിയിൽ അറസ്റ്റിലായി. ആസാം റൈഫിൾസിന്റെ ടെങ്നൗപൽ ബറ്റാലിയനാണു ചാണ്ഡേൽ ജില്ലയിലെ ഖുടെംഗ്താബിയിൽ പ്രദേശവാസികളുടെ സഹായത്തോടെ ഇവരെ പിടികൂടിയത്.