ന്യൂഡൽഹി: പഞ്ചാബിൽ തനിക്കെതിരേ മത്സരിക്കാൻ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ. 15 വർഷത്തിലേറെയായി ചരണ്‍ജിത് സിംഗ് ചന്നി ജയിക്കുന്ന ചംകോർ സാഹിബ് സംവരണ മണ്ഡലമായതിനാൽ ചന്നിയെ ധുരിയിൽനിന്നു മത്സരിക്കുന്നതിന് വെല്ലുവിളിച്ചിരിക്കുകയാണ് മൻ.
സംഗ്രൂർ ജില്ലയിൽനിന്നുള്ള ലോക്സഭാംഗമാണ് മൻ. നിലവിൽ കോണ്‍ഗ്രസ് എംഎൽഎ ധൽവീർ സിംഗ് ഖാംഗ്രയാണ് ധുരിയിൽനിന്നുമുള്ള നിയമസഭാംഗം. പത്തു വർഷമായി കോണ്‍ഗ്രസ് വിജയിക്കുന്ന ധുരിയിൽ ഇത്തവണ മത്സരം ശക്തമാകുമെന്ന് സൂചനയുണ്ട്.