വാസ്കോ: ഐഎസ്എൽ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കു സന്തോഷ വാർത്ത. കോവിഡ് വ്യാപനത്തെത്തുടർന്ന് ഹോട്ടൽ ക്വാറന്റൈനിലായ കേരള ബ്ലാസ്റ്റേഴ്സ് ഒന്പതു ദിവസത്തെ ഇടവേളയ്ക്കുശേഷമാണു മൈതാനത്ത് എത്തിയത്.
ഏഴു കളിക്കാരാണു പരിശീലനം നടത്തിയതെന്നാണു റിപ്പോർട്ട്. 11 ദിവസത്തെ ഇടവേളയ്ക്കുശേഷം ജംഷഡ്പുർ എഫ്സിയും പരിശീലനം പുനരാരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷ്ഡ്പുർ എഫ്സി എന്നീ നാല് ടീമുകളിലാണു കോവിഡ് വ്യാപനം രൂക്ഷമായിരുന്നത്. ഈ മാസം 30ന് ബംഗളൂരു എഫ്സിക്കെതിരേയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 11 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണ് തലപ്പത്ത്.
ബ്ലാസ്റ്റേഴ്സ് പരിശീലനത്തിൽ
01:28 AM Jan 23, 2022 | Deepika.com