യു​ണൈ​റ്റ​ഡി​നു ജ​യം, നാ​ലാ​മ​ത്

01:28 AM Jan 23, 2022 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു ജ​യം. ഇ​ഞ്ചു​റി ടൈ​മി​ൽ മാ​ർ​ക്ക​സ് റാ​ഷ്ഫോ​ഡ് (90+3') നേ​ടി​യ ഗോ​ളി​ൽ യു​ണൈ​റ്റ​ഡ് 1-0ന് ​വെ​സ്റ്റ് ഹാ​മി​നെ കീ​ഴ​ട​ക്കി.

എ​ഡി​സ​ൺ ക​വാ​നി​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്. ജ​യ​ത്തോ​ടെ 22 മ​ത്സ​ര​ങ്ങ​ളി​ൽ 38 പോ​യി​ന്‍റു​മാ​യി ലീ​ഗ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് എ​ത്താ​നും റാ​ൾ​ഫ് റാ​ങ്നി​ക്കി​ന്‍റെ കു​ട്ടി​ക​ൾ​ക്കു സാ​ധി​ച്ചു. 37 പോ​യി​ന്‍റു​ള്ള വെ​സ്റ്റ് ഹാം ​അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല 1-0ന് ​എ​വ​ർ​ട്ട​ണി​നെ​യും ന്യൂ​കാ​സി​ൽ ഇ​തേ വ്യ​ത്യാ​സ​ത്തി​ൽ ലീ​ഡ്സി​നെ​യും തോ​ൽ​പ്പി​ച്ചു.