ന്യൂഡൽഹി: കോവിൻ ആപ്പിൽ ഇനിമുതൽ ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ആറു പേർക്കു വരെ രജിസ്റ്റർ ചെയ്യാം. ഇതുവരെ നാലു പേർക്കു മാത്രമാണ് ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നത്.
ഇതിനു പുറമേ വാക്സിൻ സർട്ടിഫിക്കറ്റിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് അപേക്ഷ നൽകിയാൽ മൂന്നു മുതൽ ഏഴു ദിവസത്തിനുള്ളിൽ പരിഹരിക്കും.