ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിനു തൊട്ടു പിന്നാലെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ അനുഗ്രഹം തേടി മരുമകൾ അപർണ യാദവ്.
മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ കഴിഞ്ഞ ബുധനാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ചേർന്നതിനു ശേഷം ലക്നോവിൽ എത്തിയ അപർണ തന്റെ ഭർതൃ പിതാവ് കൂടിയായ മുലായം സിംഗിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കു വെച്ചു.