ന്യൂഡൽഹി: പഞ്ചാബിൽ 34 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ഇതിൽ 13 പേർ സിക്കുകാരാണ്. ഒന്പതു ദളിതുകളും സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേതൃത്വം നല്കുന്ന പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്ദേവ് സിംഗ് ധിൻഡ്സയുടെ അകാലി ദൾ(സംയുക്ത്) എന്നിവയാണ് ബിജെപിയുടെ സഖ്യകക്ഷികൾ. ബിജെപി 65 സീറ്റിലും പഞ്ചാബ് ലോക് കോൺഗ്രസ് 34 സീറ്റിലും അകാലി ദൾ സംയുക്ത് 18 സീറ്റിലും മത്സരിക്കും. ആകെ 117 മണ്ഡലങ്ങളാണു പഞ്ചാബിലുള്ളത്.