ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ അദിതി സിംഗ് ബിജെപി സ്ഥാനാർഥിയാകും. കഴിഞ്ഞ ദിവസമാണ് അദിതി കോൺഗ്രസ് വിട്ടത്. ഈയിടെ ഐപിഎസ് വിട്ട അസിം അരുൺ, മുലായം സിംഗ് യാദവിന്റെ അകന്ന ബന്ധുവായ ഹരിഓം യാദവ് എന്നിവരും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ഇന്നലെ 85 സ്ഥാനാർഥികളെയാണു ബിജെപി പ്രഖ്യാപിച്ചത്.