നാഗ്പുർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രണ്ടു പെൺകുട്ടികൾ മരിച്ചു. മധ്യപ്രദേശിൽ മൂന്നുവയസുകാരിയും മഹാരാഷ്ട്രയിൽ നാലു വയസുകാരിയുമാണു മരിച്ചത്.
മധ്യപ്രദേശിലെ ധർ ജില്ലയിലാണു നന്ദിനിയെന്ന മൂന്നുവയസുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കൃഷിയിടത്തിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന നന്ദിനിയെ തെരുവുനായ്ക്കൾ കടിച്ചു മുറിവേൽപ്പിച്ചു.
കരച്ചിൽ കേട്ട് എത്തിയ മാതാപിതാക്കൾ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മഹാരാഷ്ട്രയിൽ അഞ്ജലി റാവത്ത് എന്ന കുട്ടിയാണു മരിച്ചത്.