ഗോഹട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പദ്മശ്രീ അവാർഡ് ജേതാവ് ഉദ്ധബ് കുമാർ ഭരാലിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. വളർത്തുമകളെ പീഡിപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം.
പോക്സോ കേസിൽ ഗോഹട്ടി ഹൈക്കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഭരാലി നോർത്ത് ലഖംപുർ ടൗണിലെ ജില്ലാ പ്രത്യേക ജഡ്ജി രശ്മിത ദാസ് മുന്പാകെ കീഴടങ്ങി. 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്ന ഭരാലിയെ ജില്ലാ ജയിലേക്കു മാറ്റി.