മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബാഴ്സലോണ പ്രീക്വാർട്ടറിൽ പുറത്ത്. അത്ലറ്റിക്കോ ബിൽബാവോയാണ് അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ ബാഴ്സലോണയെ തകർത്തത്, 3-2. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന് എൽചെയെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു.
ഗോൾരഹിതമായ നിശ്ചിത സമയത്തിനുശേഷം അധിക സമയത്തായിരുന്നു മൂന്ന് ഗോളും. റയലിനായി ഇസ്കോ (108’), ഏഡൻ ഹസാർഡ് (115’) എന്നിവർ ലക്ഷ്യം കണ്ടു.
രണ്ടാം മിനിറ്റിൽ ഐകർ മ്യൂണിയനിലൂടെ ബിൽബാവോ മുന്നിലെത്തി. എന്നാൽ, മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് എത്തിയ ഫെറാൻ ടോറസ് 20-ാം മിനിറ്റിൽ ബാഴ്സയെ ഒപ്പമെത്തിച്ചു.
86-ാം മിനിറ്റിൽ ഇനിഗൊ മാർട്ടിനെസിലൂടെ ബിൽബാവോ വീണ്ടും മുന്നിൽ. ഇഞ്ചുറി ടൈമിൽ പെഡ്രി (90+3’) ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടതോടെ മത്സരം അധികസമയത്തേക്ക്. 105+1-ാം മിനിറ്റിൽ ഐവർ മ്യൂണിയൻ ബിൽബാവൊയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി.
ബാഴ്സലോണ പുറത്ത്
01:11 AM Jan 22, 2022 | Deepika.com