ലക്നോ: സയീദ് മോദി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പി.വി. സിന്ധു, മിഥുൻ മഞ്ജുനാഥ് എന്നിവർ സെമിയിൽ. അതേസമയം, എസ്.എച്ച്. പ്രണോയ് ക്വാർട്ടറിൽ പുറത്തായി.
പുരുഷ സിംഗിൾസിൽ റഷ്യയുടെ സെർജി സിറാന്റിനെ അട്ടിമറിച്ചാണ് മിഥുൻ സെമിയിൽ പ്രവേശിച്ചത്. 18-21, 22-20, 21-12നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഫ്രാൻസിന്റെ അർനോഡിനോട് 21-8, 21-12നായിരുന്നു പ്രണോയിയുടെ തോൽവി.
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ സിന്ധു ആറാം സീഡായ തായ്ലൻഡിന്റെ സുപനിദ കറ്റെതോംഗിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 11-21, 21-12, 21-17.
സിന്ധു, മിഥുൻ സെമിയിൽ
01:11 AM Jan 22, 2022 | Deepika.com