ന്യൂഡൽഹി: യുപിയിൽ കോണ്‍ഗ്രസിന്റെ വനിതാ ശക്തീകരണ പോസ്റ്ററിലെ താരം പ്രിയങ്ക മൗര്യ ബിജെപിയിൽ ചേർന്നു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയർത്തിയ ’ലഡ്കി ഹൂം ലാഡ് സക്തി ഹൂം’ എന്ന പ്രചാരണത്തിന്റെ മുഖമായിരുന്നു പ്രിയങ്ക മൗര്യ.
ഇതേ മുദ്രാവാക്യം മുന്നോട്ടു വച്ചാണ് പ്രിയങ്ക ഗാന്ധി യുപിയിൽ പ്രചാരണം നടത്തുന്നത്. ഈ പ്രചാരണം യുപിയിൽ തരംഗമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കെയാണ് ഇതിന്റെ പ്രധാന മുഖമായിരുന്ന നേതാവ് തന്നെ ബിജെപിയിലേക്ക് ചേക്കേറിയത്.
തന്റെ പേരും പ്രശസ്തിയും മാത്രമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തന്റെ പത്ത് ലക്ഷം സോഷ്യൽ മീഡിയ ഫോളോവേഴ്സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രിയങ്ക മൗര്യയുടെ ആരോപണം. തന്നെ പരമാവധി ഉപയോഗിച്ച കോണ്‍ഗ്രസ്, പക്ഷേ ടിക്കറ്റ് നൽകിയില്ല.
അവർ അത് മറ്റാർക്കോ നൽകി. ഇത് അനീതിയാണ്. നേരത്തേതന്നെ ഇതൊക്കെ തീരുമാനിച്ചുറപ്പിച്ചതാണെന്നും അവർ ആരോപിച്ചു.