ന്യൂഡൽഹി: മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നല്കിയില്ല. ഇന്നലെ 34 സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.
പരീക്കറുടെ മണ്ഡലമായ പനാജിയിൽ അത്തനാസിയോ ബാബുഷ് മോൺസെരാറ്റെയ്ക്കാണു ബിജെപി സീറ്റ് നല്കിയത്. തന്റെ പ്രതിനിധീകരിച്ച പനാജി സീറ്റിൽ മത്സരിക്കാൻ ഉത്പൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സിറ്റിംഗ് എംഎൽഎ മോൺസെരാറ്റെയ്ക്കു സീറ്റ് നല്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ നേതാവാണ് മോൺസെരാറ്റെ. ഇദ്ദേഹത്തിന്റെ ഭാര്യ ജെന്നിഫറിനും ബിജെപി സീറ്റ് നല്കി. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ വിശ്വജിത് റാണെയ്ക്കും ഭാര്യ ദിവ്യക്കും ബിജെപി സീറ്റ് നല്കി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സൻഖേലിം മണ്ഡലത്തിൽ വീണ്ടും മത്സരിക്കും.