ന്യൂഡൽഹി: യുപിയിൽ കോണ്ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 41 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.
അന്താരാഷ്ട്ര ഷൂട്ടർ പൂനം പാണ്ഡേ, അഖിലഭാരതീയ വാത്മീകി മഹാസഭാ നേതാവ് സിക്കന്ദർ വാത്മീകി എന്നിവരും പട്ടികയിലുണ്ട്. 125 പേരുടെ പട്ടികയാണ് കോണ്ഗ്രസ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. സ്ഥാനാർഥികളിൽ 40% വനിതകളായിരിക്കുമെന്ന് നേതാക്കൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.