ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക്.
പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തെ ബാധിക്കില്ല. ഡിജിസിഎ ( ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുവദിച്ചിട്ടുള്ള പ്രത്യേക സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാകില്ല. എയർബബിൾ മാനദണ്ഡം പാലിച്ചുള്ള സർവീസുകളും തുടരുമെന്നും ഡിജിസിഎ വ്യക്തമാക്കി.